എന്താണ് ദഅ്‌വത്തെന്നും ആരാണ് ദഅ്‌വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക് പ്രമാണബദ്ധമായ മറുപടി
Author: ഷമീര്‍ മദീനി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍-വെസ്റ്റ് ദീര-രിയാദ്
റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത് നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല്‍ റഹ് മാന്‍ സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍-ജിദ്ദ
ഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.
Author: ഫൈസല്‍ ഇബ്നു അലി ബഗ്ദാദി
Reveiwers: മുഹമ്മദ് സ്വാദിഖ് മദീനി
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
Author: നാസര്‍ ബ്നു അബ്ദുല്‍ കരീം അല്‍ അക്’ല്‍
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
Author: പ്രൊഫ: മുഹമ്മദ് മോങ്ങം
Reveiwers: അബ്ദുറസാക് സ്വലാഹി