ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
Author: സയീദ് ബിന്‍ അലീ ബിന്‍ വഹഫ് അല്‍ കഹ്താനി
Translators: മുഹ്’യുദ്ദീന്‍ തരിയോട്
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്‍ക്കും തിരിച്ചറിയാവുന്നതാണ്. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന് വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട് ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത് ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍.
Reveiwers: സുഫ്യാന് അബ്ദുസ്സലാം
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
Author: നാസര്‍ ബ്നു അബ്ദുല്‍ കരീം അല്‍ അക്’ല്‍
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
തോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത് ഖുര്‍ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
Author: ഷമീര്‍ മദീനി
Reveiwers: അബ്ദുറസാക് സ്വലാഹി
ഇമാം നവവി(റ)യുടെ വിഖ്യാതമായ തെരഞ്ഞെടുക്കപ്പെട്ട ഹദീസുകളുടെ സമാഹാരം
Author: ഇമാം അബൂ സകരിയ്യ അന്നവവി
Reveiwers: അബ്ദുല്‍ ലതീഫ് സുല്ലമി
Translators: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്